Sunday, May 17, 2020

ബിഗ് ഡോഗ്

'1500 രൂപയിൽ ഒരു നയാ പൈസ കുറയൂല. നിങ്ങൾക്ക്  വേണ്ടെങ്കിൽ വേറെ ആളുണ്ട്, ബെർതെ ആളെ മെനക്കെടുത്താതെ  പോയെ. '.ഇത് കേട്ട് നിരാശയോടെ 45 വയസ്സ് തോന്നിക്കുന്ന മധ്യവയസ്കൻ  തന്റെ കയ്യിൽ ചുരുട്ടിപിടിച്ച നോട്ടുകൾ എണ്ണി നോക്കി. 1200 ഉണ്ട്. മുഷിഞ്ഞ പാന്റിന്റെ പോക്കറ്റിൽ കയ്യിട്ട് 50ന്റെ കുറച്ചു ചുളുങ്ങിയ നോട്ടുകൾ എടുത്ത് ഒരു വിധം കോട്ട തികച്ചു. കാശു എണ്ണുന്നതിനൊപ്പം, രണ്ടാം നിലയിലേക്ക് ചൂണ്ടി ബർമൻ പറഞ്ഞു, റൂം നമ്പർ 12, അകത്ള്ള ആള്  ഇറങ്ങുമ്പ കേറിയാൽ മതി. പരമാവധി 1 മണിക്കൂറ്.കേറിപോയ്ക്കോളീൻ.

തടിയിൽ നിർമിച്ച കോണിപ്പടികൾ കയറി അയാൾ 12 ആം നമ്പർ മുറിയുടെ കുറച്ചു അകലെ ആയുള്ള ഉള്ള പ്ലാസ്റ്റിക് കസേരയിൽ ഇരുന്നു. അൽപ്പം സമയം കഴിഞ്ഞതും ഏതാണ്ട് തന്റെ അതെ പ്രായമുള്ള എന്നാൽ വെടിപ്പോടുകൂടിയ വസ്ത്രം ധരിച്ച വെളുത്തു മെലിഞ്ഞ ഒരാൾ ഇറങ്ങിവരുന്നു. തന്റെ നേരെ നോക്കി ഒന്നു പുഞ്ചിരിച്ച ശേഷം വസ്ത്രങ്ങൾ ഒന്നൂടെ ശരിയാക്കി അയാൾ നടനകന്നു.ക്ഷമ നശിച്ച വേട്ട മൃഗത്തെപ്പോലെ അയാൾ മുറിയിലേക്ക് വേഗത്തിൽ നടന്നു കയറി. 


അർദ്ധ നഗ്നമായ തന്റെ ശരീരം മറച്ചു കൊണ്ടിരിക്കുന്ന, സുന്ദരിയായ, ഇരുണ്ട നിറമുള്ള, നീളൻ ചെമ്പിച്ച മുടികളോട് കൂടിയ ജിപ്സി പെൺകുട്ടി. അയാളെ കണ്ടതും അവളുടെ കലങ്ങിയ  കണ്ണുകൾ തുടച്ചു കൊണ്ട് പാറിയ മുടി കെട്ടിവെച് വസ്ത്രങ്ങൾ നേരെയാക്കി നിസ്സംഗതയോടെ അയാളുടെ അടുത്തെക്ക് നടന്നു വന്നു.വികാരരഹിതമായ മകളുടെ പ്രായമുള്ള ഉഴുതു മറിക്കപ്പെട്ട ആ ശരീരത്തിലേക്ക് അയാൾ  ആഴ്ന്നിറങ്ങി..... 


റോബിൻ, റോബിൻ, ഇതെന്താ വായിക്കുന്നത്? ടിറ്റോയുടെ ചോദ്യത്തിന് മറുപടിയായി റോബിൻ പുസ്തകത്തിന്റെ മുൻഭാഗം നിവർത്തികാണിച്ചു.  ടിറ്റോ അത് സൂക്ഷിച്ചു നോക്കി, ആ ഹഹഹ, ഇതിപ്പോ എങ്ങനെ വായിക്കാനാ. വീണ്ടും പൊട്ടിച്ചിരിച് കൊണ്ട് ടിറ്റോ അടുക്കളയിൽ ജേക്കബ് ഭക്ഷണവെക്കുന്നതു നോക്കാൻ പോയി.റോബിൻ ഡെക്കിലെ തന്റെ നീണ്ട കസേരയിൽ കിടന്ന് വായന തുടർന്നു.  ആ നാട്ടിലെ തന്നെ ഏറ്റവും മിക്കച്ച കുക്ക് ആണ് ജേക്കബ്. 

'ജേക്കബ്, പെട്ടെന്ന് ആക്ക്, ഇവിടെ വിശപ്പ് ആയി' . അതിന് നീ കുറച്ചു മുൻപ് ഒരു കേക്ക് മുഴുവനും ഒറ്റക്ക് തിന്നല്ലേ ഉള്ളൂ. ജേക്കബിന്റെ ചോദ്യത്തിന് ടിറ്റോ വീണ്ടും ഉറക്കെ പൊട്ടിച്ചിരിച്ചു.എഴുത്തും വായനയും ഉൾപ്പെടെ  വിദ്യാഭ്യാസം  ഇല്ലെങ്കിലും നാട്ടിലെ  ഏറ്റവും വലിയ മത്സ്യബന്ധന കപ്പലും, മികച്ച ക്രൂവും ഉള്ളതു പഴയ കമാൻഡർ , ബിഗ് ഡോഗ് എന്നറിയപ്പെടുന്ന  ടിറ്റോക്ക് തന്നെയെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യം. 'ടിറ്റോ, എടാ ടിറ്റോ, ടെസ്സിയുടെ ഉറക്കെയുള്ള വിളി കേട്ട് ടിറ്റോ അടുക്കളയിൽ നിന്ന് ഇറങ്ങി കപ്പലിന്റെ നടുത്തളത്തിലേക്ക് ഓടി.ഇന്ന് എന്താണാവോ ക്യാപ്റ്റൻ ഫൂൾ ഒപ്പിച്ചു വെച്ചേക്കുന്നേ, ജേക്കബ് നെടുവീർപ്പെട്ടു.' ജോണി എവിടെ, നീയും അവനും ആല്ലെ ഇന്നത്തെ കാവൽ,. ഹാ ഞാൻ അത് മറന്നു, തലയിൽ കൈ വെച്ച ഉറക്കെ പൊട്ടിച്ചിരിച്ചു കൊണ്ട് ടിറ്റോ അത് പറഞ്ഞതും മൂർച്ചയേറിയ ഇരുമ്പിലെ  ഒരു ഉളി തലയ്ക്ക് നേരെ പാഞ്ഞു വന്നതും ഒരുമിച്ച്. ടിറ്റോ വളരെ കഷ്ടപ്പെട്ടു ഒഴിഞ്ഞു മാറി . ഉളി ടെക്കിന്റെ നടുക്ക് കുത്തി നിന്നു.'

'ടാ പുല്ലേ എന്നെ ഒറ്റയ്ക്ക് മീനിനെ കാവൽ നിർത്തിട്ടു നീ ഫുഡ് തട്ടാൻ പോയല്ലേ പന്ന..

ജോണി ആ വലിയ കപ്പലിന്റെ ഉയർന്ന ഡെക്കിൽ വലയിൽ കുന്നുകൂട്ടിയിട്ടിരിക്കുന്ന മത്സ്യകൂമ്പാരത്തിന്റെ വശത്തു നിന്ന് കീറി വിളിച്ചു. 

ഇതാണ്  ക്യാപ്റ്റൻ ടിറ്റോയുടെ ക്രൂ.ഒന്നാം ക്ലാസ്സ്‌ കുക്ക് ജേക്കബ്, ഇടപാട്കളിൽ കൂർമ്മ ബുദ്ധിയായ ടെസ്സി, ചാട്ടുളി പോലുള്ള ആയുധങ്ങൾ ഉപയോഗിക്കുന്നതിൽ expert ആയ ജോണി. നാവിഗേറ്റർ ആയ റോബിൻ.പിന്നെ ക്രൂവിനെയും തന്റെ കപ്പലിനെയും കുടുംബമായി കാണുന്ന കുറച്ചു പൊട്ടത്തരം ഒക്കെ യുള്ള ക്യാപ്റ്റൻ ടിറ്റോ. 

ബിഗ് ഡോഗ് എന്ന് ചുവന്ന വലിയ അക്ഷരത്തിൽ എഴുതിയ 30000 ചതുരശ്ര അടിയിലേറെ വലിപ്പമുള്ള ഭീമാകാരമായ ഉരുക്കു  കപ്പലിൻറെ ക്യാപ്റ്റൻ ടിറ്റോ നടുക്കും ബാക്കി ക്രൂ ഇരുവശങ്ങളിലും ആയി ഇരിക്കുന്നു . 

കപ്പൽനാളെ രാവിലെ കര പിടിക്കും,  എനിക്ക് എന്തായാലും പുതിയ ഫ്രിഡ്ജ് വേണം. കഴിഞ്ഞ വർഷം  10 ലക്ഷത്തിൻറെ കളക്ഷൻ കിട്ടിയപ്പോഴും വട്ടൻ ജോണിക്ക് പുതിയ കുറേ ഉളി അല്ലാതെ ഗുണം ഉള്ള ഒന്നും വാങ്ങിയില്ല, ജേക്കബ് എഴുന്നേറ്റു നിന്ന് പറഞ്ഞു. ടാ  തെണ്ടി, വലിയ സ്രാവുളെ പിടിക്കാനുള്ള ഉഗ്രൻ ചാട്ടുളികൾ ആണ് ഇത്, അല്ലതെ നീ അടുക്കളയിൽ വെണ്ടയ്ക്ക അരിയും പോലെ അല്ല . 
 
ടെസ്സി, എന്ത് വേണം. ടിറ്റോയുടെ ചോദ്യത്തിന് മറുപടിയായി,കണക്കപ്പിള്ള ടെസ്സി  നമുക്ക് ഫ്രിഡ്ജ് വാങ്ങാം. 'യായ്, ജേക്കബ് സന്തോഷത്തോടെ കൈകൾ ഉയർത്തി. 

ഇന്ന് എല്ലാർക്കും സ്പെഷ്യൽ നീരാളി ഫ്രൈ. ഇത് കേട്ടതും ടിറ്റോയും കൈ ഉയർത്തി, യായ്..


പ്രഭാത സൂര്യ രസ്മികൾ മുഖത്ത് അടിച്ചതും ജേക്കബ് ടെക്കിന്റെ മുകളിൽ നിന്നും ഉച്ചത്തിൽ, 'കൂഒയ്, കര കണ്ടെയ്‌.. കുറച്ചു ദൂരെയായി നീല കലര്ന്ന പച്ച നിറത്തിൽ കടലിനു നടുവിലെ ആ വലിയ ദ്വീപ് വ്യക്തമായി. 

ആദ്യ ദിവസം ലേലത്തിൽ മുഴുവനും വിറ്റു തീർന്നു.  വിചാരിച്ചതിലും കൂടുതൽ 12 ലക്ഷം രൂപയും കിട്ടി. 

ഫ്രിഡ്ജ് വാങ്ങാൻ പോകുന്ന ടീമിൽ റോബിനും ടെസ്സിയും ഒപ്പം ജോണിയും. ജേക്കബ് കപ്പലിന് കാവൽ ആയി ഉള്ളിൽ ഉണ്ടാവും. ഞാൻ പുതിയ വ്യത്യാസ്തമായ ഭക്ഷണം വല്ലതും ഈ ദ്വീപിൽ ഉണ്ടോന്നു നോക്കിയിട്ട് വരാം. ഉച്ചക്ക് മുൻപ് എല്ലാരും കപ്പലിൽ തിരികെ എത്തണം  . ഡയറക്ഷൻ വിട്ടിട്ട് പൊട്ടിച്ചിരിച് കൊണ്ട് എങ്ങോട്ടോ നടന്നു പോകുന്ന ടിറ്റോയെ നോക്കി എല്ലാരും തലയിൽ കൈവച്ചു നിന്നു. 

റോബിൻ, നീ പറഞ്ഞ ആ ഷോപ്പ് എവിടെ അടുത്ത് തന്നെയാണോ, ടെസ്സിയുടെ ചോദ്യത്തിന് ഉം എന്ന് മൂളുക മാത്രം ചെയ്തു റോബിൻ.ഇരുവശവും ചെറുതും വലുതും ആയ കടകൾ നിറഞ്ഞ  വലിയ ഒരു തെരുവിലേക്ക് അവർ മൂവരും തിരിഞ്ഞു നടന്നു. Woha, ജോണി ആശ്ചര്യത്തോടെ ഇരു വശത്തും നോക്കി നടന്നു. 

'ദാ ഇവിടെ നിന്ന് ഇടത്തേക്ക് തിരിഞ്ഞു അടുത്ത കോറിഡോറിൽ ആണ് നമ്മുക്ക് പോകേണ്ട ഷോപ്പ്. റോബിന് പുറകെയായി രണ്ട് പേരും നടന്നു നീങ്ങി. വളവ് തിരിഞ്ഞതും പെട്ടന്ന് എവിടെനിന്നെന്നു അറിയാതെ രണ്ടു പേര് മുന്നോട്ട് ആഞ്ഞു വന്നു, ആദ്യം അവർ പിന്നിൽ നിന്ന്  ജോണിയെ അടിച്ചു വീഴ്ത്തി,  ടെസ്സിയെ കത്തിമുനയിൽ നിർത്തി.
എന്താണ് സംഭവിച്ചതെന്ന് മനസിലാകാതെ സ്‌തബ്ധയായി നിന്ന ടെസ്സിയെ അത്ഭുതപ്പെടുത്തിക്കൊണ്ട് , വന്ന രണ്ട് അക്രമകാരികൾക്കൊപ്പം 5 ലക്ഷത്തിന്റെ പണപ്പെട്ടിയുമായി റോബിൻ നടന്നു നീങ്ങുന്നു. 

'റോബിൻ, ടെസ്സി അലറി വിളിച്ചു, എന്താ ഇതിന്റെ അർഥം? 
തിരിഞ്ഞു നോക്കാതെ, റോബിൻ പറഞ്ഞു, ' ഇനി എന്നെത്തേടി നിങ്ങൾ ആരും വരേണ്ട'. ഈ പണം എനിക്ക് വേണം.നിന്റെയൊക്കെ  വൃത്തികേട്ട മീൻ നാറ്റത്തിന്റെ ഇടയിൽ ഒരു വർഷം കഴിഞ്ഞത് ഓർമ്മിക്കാൻ പോലും ഞാൻ ആഗ്രഹിക്കുന്നില്ല. നിങ്ങളുടെ പൊട്ടൻ ക്യാപ്റ്റനോട്‌ ഗുഡ്‌ ബൈ കൂടി പറഞ്ഞേക്ക് '. 

കേട്ടത് വിശ്വസിക്കാൻ കഴിയാതെ ടെസ്സി തറയിൽ ഇരുന്നു പോയി.തലയുടെ പിൻഭാഗം തടവി ജോണി മെല്ലെ എഴുന്നേറ്റു, അഹ്, ടെസ്സി എന്താ ഉണ്ടായേ?നിനക്ക് എന്തെങ്കിലും പറ്റിയോ? റോബിൻ എവിടെ? നമ്മുടെ പെട്ടി എവിടെ?  ഒന്നും പറയാതെ കാൽ  മുട്ടുകൾ  ചേർത്ത് തല കുമ്പിട്ടു തറയിൽ ഇരുന്നു ടെസ്സി. ജേക്കബ് കപ്പലിലേക്ക് പൊക്കോളൂ, ഇപ്പൊ ഒന്നും ചോദിക്കരുത്. 



മൂളിപ്പാട്ടും പാടി കാഴ്ചകൾ കണ്ട് ടിറ്റോ തെരുവിലൂടെ നടന്നു. ഹാ,അതാ ഒരു പാർലർ, ബിയർ കുപ്പിയുടെ പടം കണ്ടതും ടിറ്റോ അതിനുള്ളിലേക്ക് ഓടിക്കയറി. വാതിൽ തുറന്നതും പൂർണ നിശബ്ദത. തോക്കുകളും ആയുധങ്ങളും എന്തിയ 20 ഓളം പേര് ഉള്ളിൽ പലയിടത്തായി ഇരുന്ന് സേവിക്കുന്നു. ചെറിയ പയ്യൻമാർ ഭക്ഷണം വിളമ്പുന്നു. ഏറ്റവും മുന്നിലേക്ക് നടന്നു ചെന്ന ടിറ്റോ അവിടെയുള്ള ഉയർന്ന കസേരയിൽ ഇരുന്നു,  ചേട്ടോ ഒരു ബിയർ. വയസ്സായ ഒരാൾ വലിയ ജാറിൽ ബിയർ ഒഴിച്ച് കൊടുത്തിട്ട് ചോദിച്ചു, യങ് മാൻ, ഇവിടെ മുൻപ് കണ്ടിട്ടില്ലല്ലോ? ബിയർ ആർത്തിയോടെ പകുതി കുടിച് ടിറ്റോ പറഞ്ഞു, 'ഞങ്ങൾ ഇവിടെ ആദ്യമായിട്ടാണ്, കപ്പലിലേക്ക് ഒരു പുതിയ ഫ്രിഡ്ജ് വാങ്ങാൻ ഇറങ്ങിയതാണ്'. ഞെട്ടലോടെ വൃദ്ധൻ പറഞ്ഞു, 'നിങ്ങളുടെ കയ്യിൽ കുറേ കാശുണ്ടോ?   ബാക്കി കുടിച്ചോ കൊണ്ട് ടിറ്റോ, 15 ലക്ഷം ഉണ്ട്. നെടുവീർപ്പെട്ടുകൊണ്ട് വൃദ്ധൻ പറഞ്ഞു,' ഇത് ഒരു വലിയ നിയമവും നിയന്ത്രണവും ഇല്ലാത്ത ടൌൺ ആണ്, ഞാനും 20 വർഷം മുൻപ് ഇവിടെ വന്നതാണ്.ഇവിടെയുള്ളവർ പുറം ലോകത്തിൽ ചെന്നിട്ട് സമ്പത്ത് ഉള്ളവരെ ഏതെങ്കിലും രീതിയിൽ ഇവിടെ  എത്തിക്കും. മിക്കവാറും ദിവസങ്ങളിലും ഇത് ഇവിടെ സാധാരണപോലെ നടക്കുന്നു. എന്റെ ക്രൂവിലെ എല്ലാരേം കൊന്ന ശേഷം ഞങ്ങളുടെ കപ്പലും, പണവും അവർ  തട്ടിയെടുത്തു, കണ്ണുനീർ തുടച്ചു കൊണ്ട് അയാൾ പറഞ്ഞു. നിങ്ങൾ എത്രയും പെട്ടെന്ന് ഇവിടെ നിന്ന് പൊയ്ക്കോളൂ.  

ആ ഹഹഹ, പൊട്ടിച്ചിരിച് കൊണ്ട് ടിറ്റോ, പറഞ്ഞു, 'പേടിക്കണ്ട, എന്റെ പിള്ളേർ സ്ട്രോങ്ങ്‌ ആണ് '. പറഞ്ഞു തീർന്നതും ഏഴടിയോളം ഉയരമുള്ള ഒരാൾ ടിറ്റോയുടെ അടുത്ത് വന്നു അയാളുടെ കയ്യിലേ കുപ്പിയിൽ ഇരുന്ന മദ്യം മുഴുവനും ടിറ്റോയുടെ തലയിലേക്ക് ഒഴിച്ചു, ടിറ്റോ തല ഉയർത്തിയതും മുഖത്തേക്ക് കാർക്കിച്ചു തുപ്പി, 'ഇത് എന്റെ സീറ്റ് ആണേ എഴുന്നേറ്റു പോടാ പന്ന പു#$&*-%$* മോനെ. ഒരു അടിക്കുള്ള സ്കോപ് ഉള്ളത് കൊണ്ട്, ബാറിൽ ഉണ്ടായിരുന്നവർ തോക്കും ആയുധങ്ങളും തട്ടി ഉറക്കെ ശബ്ദം ഉണ്ടാക്കി, 'ബർമൻ, ബർമൻ, ബർമൻ. ' ടിറ്റോ ഉറക്കെ ചിരിച്ചു കൊണ്ട് മുഖവും തലയും തുടച്ചിട്ട്, മെല്ലെ ബാറിന്റെ വാതിൽ ലക്ഷ്യമാക്കി നടന്നു. ബർമൻ പുച്ഛത്തോടെ ടിറ്റോനടന്നു പോകുന്നത് നോക്കി, 'നട്ടെല്ലില്ലാത്ത പൊട്ടൻ '. 
ബാറിൽ കൂക്കിവിളികൾ ഉയർന്നു. ഡോറിന്റെ അടുത്ത് എത്തിയതും ഭക്ഷണം വിളമ്പുന്നതിൽ ഒരു പയ്യൻ ടിറ്റോയുടെ അടുത്ത് വന്നു ചോദിച്ചു, ചേട്ടൻ എന്താണ് ഒന്ന്നും തിരിച്ചു ചെയ്യാത്തത്. ഇവിടെ സാധാരണ ഇത് എന്നും അടിയിൽ ആണ് അവസാനിക്കാറ്. 
'അതിന് അയാൾ വേറൊന്നും ചെയ്തില്ലല്ലോ, തലയിൽ ഒഴിച്ചത് തുപ്പിയത് ഒക്കെ തുടച്ചു മാറ്റാവുന്നതല്ലേ ഉള്ളൂ,. ഹാ ഹ ഹ, പൊട്ടിച്ചിരിച് കൊണ്ട് നടന്നകലുന്ന ടിറ്റോയെ അന്തം വിട്ട് അവൻ നോക്കി നിന്നു. 


'എത്ര ഉണ്ട് ഇത് '?  രാജ സദസ്സ് പോലുള്ള അത്യാഡംബരം നിറഞ്ഞ ആ വലിയ ഹാളിലെ സ്വർണ പൂശിയ കസേരയിൽ ഇരുന്ന് കൊണ്ട് ബ്രണ്ടൻ ചോദിച്ചു. തറയിൽ കുമ്പിട്ടിരുന്ന് പെട്ടി തുറന്നു വെച്ച് റോബിൻ പറഞ്ഞൂ 5 ലക്ഷം. 
കയ്യിൽ ഇരുന്ന വീഞ്ഞ് ഗ്ലാസ്‌ അതോടെ തറയിൽ എറിഞ്ഞുടച്ചു ബ്രണ്ടൻ. പട്ടി തേ##$%ച്ചി , 1 വർഷം ടിറ്റോയുടെ കപ്പലിൽ ഉണ്ടായിരുന്നിട് നീ കൊണ്ട് വന്നത് വെറും 5 ലക്ഷം. ചാവാറായ നിന്റെ തള്ളേടെ ഒരുവർഷത്തെ ചെലവിന് പോലും ഇല്ല ഇത്. ഞെട്ടി തല ഉയർത്തി കണ്ണുനീരോടെ റോബിൻ ഓടി അയാളുടെ കാൽക്കൽ വീണു, ' ഞാൻ ഇനിയും പോകാം വേറെ കപ്പലിലോ എവിടെ വേണേലും പോകാം, നിങ്ങൾ പറയുന്ന എന്ത് വേണേലും ചെയ്യാം. എന്റെ അമ്മയുടെ ചികിത്സ മാത്രം മുടങ്ങരുത്. 

അവന്മാരുടെ കപ്പലിൽ ഇനി എത്ര പണം ബാക്കിയുണ്ട്? അവന്മാരെ എല്ലാം കൊന്നിട്ട്, ആ കപ്പലും മറ്റും കൂടി ഇങ്ങെടുത്താൽ ചിലപ്പോൾ നിന്റെ അമ്മയെ രക്ഷിക്കാനായേക്കും,സ്വർണ്ണ പല്ലുകൾ കാട്ടിയുള്ള  ചെകുത്താൻ ചിരിയോടെ ബ്രണ്ടൻ ചോദിച്ചു. 

ആ ചോദ്യം ഒരു മിന്നൽ പോലെ റോബിന്റെ ഉള്ളിൽ തറച്ചു കയറി. 


1 വർഷം മുൻപ് 


ഡെക്കിൽ ചീട്ട് കളിച്ചു കൊണ്ടിരിക്കുന്നു ടിറ്റോയും സംഘവും, കപ്പലിലെ പെട്ടെന്ന് ഉള്ള കാൽപ്പെരുമാറ്റം കേട്ട് എല്ലാവരും തല ഉയർത്തി നോക്കി. 

മനോഹര വസ്ത്രങ്ങൾ അണിഞ്ഞ സുന്ദരിയായ റോബിൻ ടിറ്റോയുടെ അടുത്ത് വന്നു. കാതിൽ മുഴുവനും കുണുക്കുകൾ ഇട്ട ടിറ്റോ റോബിനെ സൂക്ഷിച്ചു നോക്കി. 

റോബിൻ പറഞ്ഞു, ' ക്യാപ്റ്റൻ ടിറ്റോ, ഞാൻ റോബിൻ എന്നെയും കൂടി നിങ്ങളുടെ ക്രൂവിൽ എടുക്കാമോ, ഞാൻ ഒരു നല്ല നാവിഗേറ്റർ ആണ് '. 
കുണുക്കളിൽ മെല്ലെ തടവി നിഷ്ക്കളങ്കമായ ചിരിയോടെ ടിറ്റോ പറഞ്ഞു,  'ഒക്കെ '

ചുറ്റും ഇരുന്നവർ ടെസ്സി ഉൾപ്പെടെ അന്തം വിട്ട് ടിറ്റോയെ നോക്കി. 

'ടിറ്റോ, ആരെന്നോ എന്തെന്നോ അറിയാത്ത ഒരാളെ എങ്ങനെ വിശ്വസിക്കും, ഇവൾ നമ്മളെ ചതിച്ചാലോ. ഇപ്പൊ നമ്മുടെ ബിസിനസ് നന്നായി പോകുന്നത് കൊണ്ട് ഒരുപാട് ശത്രുക്കൾ ഉണ്ട് നമുക്ക്. '.ജേക്കബും ടെസ്സിയെ പിന്തുണച്ചു. 

'ടിറ്റോ ഒന്നു കൂടി റോബിനെ സൂക്ഷിച്ചു നോക്കിയിട്ട് ചിരിച്ചു കൊണ്ട് ചോദിച്ചു, 'റോബിൻ ഞങ്ങളെ ചതിക്കുമോ? 

'ഇല്ല', റോബിൻ പറഞ്ഞു. 

അപ്പൊ ഫിക്സ്ഡ്, റോബിൻ ചതിക്കില്ല. ഇന്ന് മുതൽ റോബിൻ നമ്മളിൽ ഒരാൾ ആണ്.,റോബിനെ കണ്ടാൽ അറിയാം പാവം ആണെന്ന്,  പൊട്ടിച്ചിരിച് കൊണ്ട് ടിറ്റോ പറഞ്ഞത് കേട്ട് എല്ലാവരും തലയിൽ കൈവെച്ചു ഇരുന്നു. 
 
ടെസ്സിയും ഒന്ന് ദീർഘനിശ്വാസം വിട്ടു, ക്യാപ്റ്റന്റെ വാക്ക് അവസാന വാക്ക്, ഇനി പറഞ്ഞിട്ട് കാര്യമില്ല. ടിറ്റോയെ പിന്തിരിപ്പിക്കാൻ ആവില്ല. 

ജേക്കബ്, ബിയർ എടുക്ക് ടിറ്റോ വിളിച്ചു കൂവി. 

എല്ലാവരും വളഞ്ഞിരുന്നു ബിയർ കുപ്പികൾ ഉയർത്തി,  'റോബിന് സ്വാഗതം, ബൻസായ്, എല്ലാരും ഏറ്റു പറഞ്ഞു ബൻസായ്, ബൻസായ്. 



എനിക്ക് എന്റെ അമ്മയെ ഒന്ന് കാണണം, റോബിൻ ബ്രണ്ടനോട് പറഞ്ഞു. പ്ഫാ, @#$$& മോളെ ആദ്യം ഞാൻ ചോദിച്ചതിന് മറുപടി പറയെടി. വേശ്യയായിരുന്ന നിന്റെ തള്ള രോഗം വന്നു ചാവാറായപ്പോ തന്ത ആരെന്നറിയാത്ത  നിന്നെയും തീറ്റിപ്പോറ്റി, നിന്റെ തള്ളക്ക് ചികിത്സയും നൽകിയത് ഞാൻ ആണ്. ചെകുത്താൻ ചിരി മോണകാട്ടി ഉച്ചത്തിൽ ചിരിച്ചു കൊണ്ട് ബ്രണ്ടൻ തുടർന്നു, നിന്റെ ശരീരം വിറ്റ കാശു കൊണ്ട്. അയാളുടെ ചിരി ആ വലിയ ഹാളിൽ ഇടിമുഴക്കം പോലെ പ്രതിധ്വനിച്ചു. 

ഇനി മോള് പറ, ആ കപ്പലിൽ എത്ര കാശു ബാക്കിയുണ്ട്. അമ്മയെ രക്ഷിക്കണ്ടേ, അതിന് പണം വേണം. 

'ഇനി ആ കപ്പലിൽ പണമായി ഒന്നും ബാക്കിയില്ല, എല്ലാം ഞാൻ എടുത്തു, ദാ ഈ പെട്ടിയിൽ ഉണ്ട്. 

തന്റെ ജീവിതത്തിൽ ഒരു മനുഷ്യജീവിയായി ജീവിച്ച ഒരേ ഒരു വർഷം, കഴുകൻ നോട്ടങ്ങൾ വേട്ടയാടാത്ത, പല നാടുകളും നഗരങ്ങളും ആൾക്കാരെയും കണ്ട്, താൻ 'ജീവിച്ച' ഒരേഒരു വർഷം. സുഹൃത്ബന്ധങ്ങളുടെ ആഴം മനസിലാക്കി തന്ന എല്ലാരുടെയും മുഖങ്ങൾ,ടിറ്റോയുടെ പൊട്ടത്തരങ്ങൾ,  ടെസ്സി തുടക്കത്തിൽ തന്നെ അകറ്റി നിർത്തിയെങ്കിലും പിന്നീട് സഹോദരിമാരെപോലെ ആയതും, ജേക്കബിന്റെ ഉഗ്രൻ പാചകവും, എപ്പോഴും ആക്റ്റീവ്  ആയി ഇരിക്കുന്ന ജോണിനെയും  റോബിൻ നന്ദിയോടെ ഓർത്തു. വൈകുന്നേരങ്ങളിൽ വളഞ്ഞിരുന്നുള്ള ചീട്ടുകളിയും,തീൻമേശയിലെ തമാശകളും  പൊട്ടിച്ചിരികളും എല്ലാം ഓർത്തു കണ്ണിൽ നിന്നും നീർകണങ്ങൾ പൊടിഞ്ഞു. 
 
ഇനിയുള്ള ജീവിക്കാൻ തനിക്ക് ഈ ഓർമ്മകൾ മാത്രം മതി.

ഉം, അപ്പോ ഇനി അവന്മാരെകൊണ്ട് ഒരു ഗുണവും ഇല്ല, കൂടുതൽ പ്രശ്നം ഉണ്ടാകുന്നതിനു മുൻപ് അവന്മാരെയെല്ലാം അങ്ങ് തട്ടി, ആ കപ്പലും കൂടി ഇങ്ങെടുക്കാം '

 ബ്രണ്ടന്റെ വാക്കുകൾ കേട്ടതും, NOOOOOOOOOO!!! എന്ന് ഉറക്കെ അലറിവിളിച്ചു കരഞ്ഞു റോബിൻ. അരുത് പ്ലീസ്, അവരെ ഒന്നും ചെയ്യരുത്, അവൾ അയാളുടെ കാലുകൾ രണ്ടും പിടിച്ചു കേഴ്ന്നു. ബ്രണ്ടൻ കാൽ മടക്കി റോബിന്റെ കവിളിൽ ആഞ്ഞു തൊഴിച്ചു. നിന്റെ അളിഞ്ഞ കൈകൾ വെച്ച് എന്നെ തൊടുന്നൊ? 

'വേശ്യക്ക് സഹതാപമോ'? ഉച്ചത്തിൽ പൊട്ടി ചിരിച്ചു ബ്രണ്ടൻ കസേരയിൽ നിന്നും എഴുന്നേറ്റു. 

എടീ. നിന്റെ തള്ള ചത്തിട്ട് 3 വർഷം ആയി, എന്തൊരു വിഡ്ഢിയാണ് നീ.

അത് കേട്ടതും, ചുണ്ടിൽ നിന്നും ഇറ്റു വീഴുന്ന ചോര തുടച്ചു നീക്കാതെ, സ്‌തബ്ധയായി, ജീവച്ഛവം കണക്കെ തറയിൽ ഇരുന്നു റോബിൻ. കണ്ണിൽ നിന്നുള്ള നീര് മുഖത്തെ ചോരയിൽ കലങ്ങി കവിളിലൂടെ ഒലിച്ചിറങ്ങി. 







'നീ ഇനി എന്ത് ചെയ്യാൻ, നിനക്ക് പറ്റിയത് ബർമ്മന്റെ വേശ്യാപ്പുരതന്നെ.ഒരുമിച്ച് പണം ഉണ്ടാക്കാനുള്ള ഒരവസരം നിനക്ക് ഞാൻ തന്നു. 
'ഡാ, എടുത്തോണ്ട് പോടാ ഈ @#%**%$ മോളെ. നീയും നിന്റെ തള്ളയെപ്പോലെതന്നെ തീരും. 

രണ്ട് പേര് വന്നു പകുതി ബോധാവസ്‌ഥയിൽ ഉള്ള റോബിനെ താങ്ങിയെടുത്തുകൊണ്ട് പോയി. 
റോബിൻ മെല്ലെ പിറുപിറുത്തു

 'അവ..അവ.. അവരെ, ഒന്നും ചെയ്യരുത് പ്ലീസ്, ഒന്നും ചെയ്യരുത് പ്ലീസ്, ഞാൻ..ഞാൻ.. എന്ത് വേണേലും ചെയ്യാം..എന്ത് വേണേലും ചെയ്യാം..

 ആ ചെകുത്താന്റെ കോട്ടയിൽ അവളുടെ ജല്പനങ്ങൾ അലിഞ്ഞില്ലാതായി.. 


കോട്ടയുടെ മുകളിലെ ചെറിയ ജനാലയിലൂടെ എല്ലാം കണ്ടു നിന്ന ടെസ്സിയുടെ കണ്ണു നിറഞ്ഞു.
അവൾ സർവ്വശക്തിയും സംഭരിച്ചു കണ്ണു തുടച്ചു കൊണ്ട്  കപ്പലിലേക്ക് ഓടി. 

കപ്പലിൽ എത്തിയതും ടിറ്റോയും ജേക്കബും ജോണിയും ചീട്ട് കളിക്കുന്നു. ടെസ്സിയെ കണ്ടതും ടിറ്റോ,  'ഓയ് ടെസ്സി, റോബിൻ എവിടെ, ഫ്രിഡ്ജ് എവിടെ? 

ദുഃഖം സഹിക്കാൻ കഴിയാതെ കരഞുകൊണ്ട് കണ്ട കാര്യങ്ങൾ എല്ലാം ടെസ്സി പറഞ്ഞു. പറഞു കഴിഞ്ഞതും മൂവരുടെയും കൈകളിൽ ഇരുന്ന ചീട്ടുകെട്ടുകൾ താഴെ വീണു. ടിറ്റോ മെല്ലെ എഴുന്നേറ്റു ചെന്നു ടെസ്സിയെ നെഞ്ചോടു ചേർതു. ടെസ്സിയുടെ കണ്ണുനീരിന്റെ ചൂടും നനവും  ടിറ്റോയുടെ നെഞ്ചിൽ തട്ടി. 


കരഞ്ഞു തളർന്ന ടെസ്സിയെ കട്ടിലിൽ കിടത്തിയിട്ട്, ടിറ്റോ പറഞ്ഞൂ,  'എനിക്ക് റോബിനെ ഒന്ന് കാണണം'. 

മൂവരും ടെസ്സി പറഞ്ഞ സ്‌ഥലം ലക്ഷ്യമാക്കി നടന്നു. 



'ക്യാപ്റ്റൻ ഇതാണ് സ്‌ഥലം ', ജേക്കബ് ഒരു നരകം പോലുള്ള കെട്ടിടത്തെ ചൂണ്ടി പറഞ്ഞു. രണ്ടു നിലകളിലായി കുറെയധികം ആളുകൾ കാണുന്നുണ്ട്. 

മുകളിൽ നിന്നും ബർമൻ താഴെ നിന്ന മൂവരെയും കണ്ടു, റോബിനോട് ചോദിച്ചു,' ഇതാണോ നിന്റെ കപ്പലിലെ സുഹൃത്തുക്കൾ.'? മറ്റേ പെണ്ണ് എവിടെ? 

അന്വേഷിച്ചു വരരുതെന്ന് പറഞ്ഞിട്ടും, ഇവർക്ക് ജീവനിൽ കൊതി ഇല്ലേ . 
 ഉള്ളിൽ ഉണ്ടായ ഞെട്ടൽ പുറത്ത് കാണിക്കാതെ റോബിൻ പറഞ്ഞു. 
'ഇവർ തന്നെ, എനിക്ക് ആരെയും കാണേണ്ട. അവരുടെ മീൻ ദുർഗന്ധവും ആ വൃത്തികെട്ട കപ്പലും  കൊണ്ട് എത്രയും പെട്ടെന്ന് ഈ നാട് വിട്ട് പോകാൻ പറ.'

'ഹാ ഹ ഹ, നിനക്ക് ഒരു മാറ്റവും ഇല്ല'.നിന്നെ പോലൊരു വേശ്യക്ക് വേണ്ടി ചോദിക്കാനും ആൾ, കഷ്ടം. ബർമൻ താഴെക്ക് ഇറങ്ങിചെന്നു. റോബിൻ തല കുമ്പിട്ടു ഇരുന്നു. ഇതാണ് എല്ലാവർക്കും നല്ലത്. കുറച്ചു കഴിയുമ്പോ അവർ പൊയ്ക്കോളും. വേറെ വഴിയില്ല, അവരെ രക്ഷിക്കാൻ. തന്റെ നരകം പിടിച്ച ജീവിതം കൊണ്ട് ഇങ്ങനെ ഒരു ഗുണം എങ്കിലും ഉണ്ടാകട്ടെ.

അടുത്ത് കണ്ടപ്പോൾ ആണ് ബർമൻ ശ്രദ്ധിച്ചത്, ബാറിൽ വെച്ച് കണ്ട പേടിത്തൊണ്ടൻ. പുച്ഛത്തോടെ ബർമൻ ടിറ്റോയുടെ അടുത്ത് വന്നതും പുഞ്ചിരിയോടെ ടിറ്റോ പറഞ്ഞു 
' റോബിനെ ഒന്ന് കാണണം, ഒരു കാര്യം ചോദിക്കാനുണ്ട് '
 
ബർമൻ മുഷ്ടി ചുരുട്ടി ടിറ്റോയുടെ വയറിൽ ആഞ്ഞിടിക്കാൻ വന്നതും ജേക്കബ് ഒറ്റ കൈകൊണ്ട് അവന്റെ മുഷ്ടി തടുത്തു തള്ളി നീക്കി . 

'ക്യാപ്റ്റന്റെ അനുവാദം ഇല്ലാതെ ക്രൂ വിടാൻ കഴിയില്ല. അത് ചോദിച്ചിട്ട് ഞങ്ങൾ പൊയ്ക്കോളും.'

' റോബിനെ കണ്ടിട്ട് പൊക്കോളാം ' വീണ്ടും ടിറ്റോ പറഞ്ഞു. 
ബ്രണ്ടനു ദേഷ്യം വന്നു അവൻ തോക്കെടുത്തു ചൂണ്ടി പറഞ്ഞു. 
നിന്റെയൊക്കെ മീൻ നാറ്റം പിടിച്ച ആ വൃത്തികെട്ട കപ്പലും നിന്നെയും ഒന്നും അവൾക്കിനി കാണണ്ട. ' ഇറങ്ങിപ്പോടാ, തീർത്തു കളയും മൂന്നിനേയും. 

കിതച്ചു കൊണ്ട് റോബിൻ  താഴേക്ക് ഇറങ്ങി ഓടി വന്നു, ബർമ്മന്റെ സംഘത്തിലെ  ആൾക്കാരും കൂടി. 

റോബിൻ ഉച്ചത്തിൽ ആക്രോശിച്ചു 
'എനിക്ക് ആരെയും കാണേണ്ട, നിങ്ങളുടെ പണം മാത്രമായിരുന്നു എന്റെ ലക്ഷ്യം.നിങ്ങളുടെയും  കപ്പലിന്റെയും നശിച്ച ദുർഗന്ധവും കൊണ്ട് കടന്ന് പോ ഇവിടെ നിന്ന്,  പ്ലീസ്. കൈ കൂപ്പി റോബിൻ അറിയാതെ കരഞ്ഞു പോയി. 

ചുറ്റും നിന്നവർ കൈകൊട്ടി പൊട്ടിച്ചിരിച്ചു. 

റോബിൻ കരഞ്ഞത് ടിറ്റോ ആദ്യമായി കണ്ടു. മെല്ലെ റോബിന്റെ അടുത്ത് ചെന്ന് നെഞ്ചോടു ചേർത്തു അവളുടെ  ചെവിയിൽ  പറഞ്ഞു. ' ഞങ്ങൾക്ക് എല്ലാം അറിയാം '

ബർമൻ വന്നു റോബിനെ പിടിച്ചു നീക്കി, ടിറ്റോയെ തള്ളി മാറ്റി. 

ടിറ്റോ, ഉറക്കെ ചോദിച്ചു 'റോബിൻ, എനിക്ക് നിന്റെ വായിൽ നിന്നും കേൾക്കണം.നീ നമ്മുടെ ക്രൂ വിട്ട് പോന്നതാണോ, നിനക്ക് എന്താണ് വേണ്ടത്? 



ബർമ്മൻ അട്ടഹസിച്ചുകൊണ്ട് പറഞ്ഞു, എന്താണ് വേണ്ടതെന്നോ,ഇവളെ പോലൊരു തേ##$%ച്ചിക്ക് എന്ത് വേണം. ഹ ഹ, ഈ ഭൂമിയിൽ ഇവൾക്ക് ഒന്നും ആഗ്രഹിക്കാൻ അവകാശം ഇല്ല., ജീവിക്കാൻ പോലും. ഇവളുടെ ജീവിതം ഞങ്ങളുടെ ഔദാര്യം മാത്രം. 

'റോബിൻ', ടിറ്റോ വീണ്ടും വിളിച്ചു. 

ഏഹ്, 
റോബിന്റെ മനസ്സിൽ ചിന്തകൾ കുമിഞ്ഞു കൂടി. ബർമൻ പറഞ്ഞതാണ് ശരി, തന്നെ പ്പോലെ ഒരാൾക്ക് ജീവിക്കാൻ ആഗ്രഹിക്കാൻ പോലും ഉള്ള അവകാശം ഇല്ല,തന്നെപ്പോലെ ഒരാൾ അങ്ങനെ ആഗ്രഹിക്കുന്നത് തന്നെ  തെറ്റാണ് എന്നാണ് കരുതിയിരുന്നത്. താൻ എന്നും ഇങ്ങനെ തന്നെ ആയിരിക്കും. 

അവളുട കണ്ണുകൾ നിറയാൻ തുടങ്ങി. 

മനസ്സിൽ കപ്പലിൽ അവർക്കൊപ്പം ചിലവഴിച്ച പുഞ്ചിരിക്കുന്ന തന്റെ മുഖം അവൾക്ക് ഓർമ്മ വന്നു. 

ജീവിതത്തിൽ ഒരിക്കലെങ്കിലും തന്റെ ഉള്ളിലേ ആഗ്രഹം പറയണം എന്ന് തോന്നി. ജീവിക്കാൻ ഒരവസരം കിട്ടിയാൽ. 


അണപൊട്ടിയൊഴുകിയ കണ്ണുകളോടെ അലറി വിളിച്ചു കൊണ്ട് അവൾ പറഞ്ഞു 

'എനിക്ക് ജീവിക്കണം...എനിക്ക് ജീവിക്കണം.. എന്നെയും നിങ്ങൾക്കൊപ്പം കപ്പലിലേക്ക് കൊണ്ട് പോകൂ, നിങ്ങൾക്കൊപ്പം എന്നെയും കൊണ്ട് പോകൂ. '

'ഓക്കേ' 
ടിറ്റോ പറഞ്ഞൂ, 
എന്നാൽ സാധാരണ സംഭവിക്കാറുള്ള പോലെ പൊട്ടിചിരിച്ചില്ല. 

പന്ന @#%&&*%& മോളെ, നിനക്ക് ജീവിക്കണം ആല്ലെ, ബർമൻ റോബിന് നേരെ ആഞ്ഞടുത്തു, 

കഴുത്തിനു നേരെ കൈകൾ നീണ്ടതും ഒരു ഉളി പാഞ്ഞു വന്ന് ബർമന്റെ കാൽമുട്ടിൽ തറച്ചു. ജേക്കബ് അത് വലിച്ചൂരി ബർമ്മന്റെ കൈയിലേക്ക് അതിനെ കുത്തിയിറക്കി അറുത്തെടുത്ത ശേഷം ദൂരേക്ക് എറിഞ്ഞു. 

ഡാ..!!!

ബർമൻ പുളഞ്ഞു kondeഅലറി വിളിച്ചു.

 ബ്രണ്ടന്റെ ഏരിയയിൽ വന്നിട്ട് 
ജീവനോടെ ഒരുത്തനും ഇവിടേം വിട്ട് പോവില്ല. 

ഏത് ബ്രണ്ടൻ, ടിറ്റോ ചോദിച്ചു. ദാ കാണുന്നവനാണോ. 
കൊട്ടാരം പോലുള്ള വലിയ വീടിന്റെ മുകളിൽ കയറിൽ തൂങ്ങിയാടുന്ന ഉളികൊണ്ട് ചെത്തിയെടുത്ത, കൈകാലുകൾ ഇല്ലാത്ത ബ്രണ്ടന്റെ ശരീരം കണ്ട് ബർമൻ ഞെട്ടി. ഇത് കണ്ടതും ശിങ്കിടികൾ എല്ലാം ഓടി മറഞ്ഞു. 

ടിറ്റോ മെല്ലെ ബർമന്റെ അടുത്ത് ചെന്ന ശേഷം, അവന്റെ രണ്ടാമത്തെ കൈ ചവിട്ടി ഒടിച്ചു.

ആാാ,  ബർമൻ പിന്നെയും ഉറക്കെ അലറി.. 

ടെസ്സി പറഞ്ഞത് ഓരോന്നും ടിറ്റോയുടെ മനസ്സിൽ ഓടിയെത്തി. 
 
പുളയുന്ന വേദനയോടെ, ബാറിൽ വെച്ച് താൻ കണ്ട ആൾ തന്നെയാണോ ഇത് എന്ന് ബർമൻ ആലോചിച്ചു . ഓരോ നോട്ടവും ദഹിപ്പിക്കുന്നത് പോലെ. 
 
'ഇനി ഭൂമിയ്ക്ക് ഭാരമായി നീ വേണ്ട ' 
 ബർമനെ കമിഴ്ത്തികിടത്തി ജീവൻ പോകുന്നത് വരെ അവന്റെ നട്ടെല്ലും കഴുത്തും ചവിട്ടി ഒടിച്ചു, ടിറ്റോ. 

കപ്പലിലേക്ക് തിരികെ നടന്നു നീങ്ങി നാലു പേരും. 

'നന്ദി 'എല്ലാത്തിനും. റോബിൻ പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുന്നേ 
ഉറക്കെ ചിരിച്ചു ടിറ്റോ.

1 comment:

  1. ഒരു സിനിമ കണ്ടു തീർത്ത പ്രതീതി.
    കഥാപാത്രങ്ങളുടെ ദുഖവും നിരാശയും സ്വന്തം എന്നപോലെ തന്നെ അനുഭവിപ്പിക്കുന്ന എഴുത്ത്. 👌

    ReplyDelete