Sunday, May 17, 2020

ATM


അങ്ങ് വടക്കേയറ്റം ഹിമവാന്റെ മടിത്തട്ടിലെ ശ്രീനഗറിലെ വെളുത്തിട്ടും വെളുക്കാത്ത  എല്ലുകൾ കോച്ചുന്ന മഞ്‌ അരിച്ചിറങ്ങുന്ന നല്ല തണുപ്പുള്ള പ്രഭാതം. ചന്ദ്രൻ വീര്യം കൂടിയ ക്യൂബൻ ചുരുട്ട് നീട്ടി വലിച്ചു നെഞ്ചിലേക്ക് ആവാഹിച്ചു ശ്വാസകോശത്തിൽ കയറ്റിയിറക്കി  നിർവൃതിയോടെ തിരികെ  മൂക്കിലോടെ സാവധാനം പുറത്തേക്ക് വിട്ടു. കുണ്ടറ ഫാക്ടറിയിലെ കരിഞ്ഞ പുകക്കുഴലിലേതു പോലെ വാതക മുകുളങ്ങൾ മഞ്ഞിനെ ഭേദിച്ച് ഇളം ചുവന്ന വെയിലിൽ മുകളിലേക്ക് അലിഞ്ഞലിഞ്ഞു നീങ്ങി.' ആരേ ചന്ദ്രു ഭായി, സുബഹ് സുബഹ് സ്‌മോക്ക് ധമാക്കെ atm ഓർ ഇസ്കി ആസ് പാസ് കോ ക്യോം pollute കർത്താ ഹേ, തു നെ ? ' വലിയ നീളൻ കുർത്തയും അതിനൊത്ത ബോട്ടവും  അണിഞ്ഞ തലയിലെ ഉരുണ്ട മുടിക്കെട്ടു ഓറഞ്ച് തലപ്പാവ് കൊണ്ട് മറച്ചു 7 അടി ആജാന ബാഹു ഗബ്ബാർ സിംഗ് നടന്നു വന്ന വരവിൽ ചോദിച്ചപ്പോൾ, 'നീ പോടാ $&$*-*&& എന്നാണ് പറയാൻ നാവിൽ തുമ്പിൽ വന്നതെങ്കിലും ചുരുട്ട് തറയിൽ കൈകൊണ്ട് ഉരച്ചു അണച്ചു മെല്ലെ പോക്കറ്റിലാക്കി. 'ക്യാ കരൂം സാബ്ജി യെ ഠണ്ട മേ atm കി പ്രൊട്ടക്ഷൻ കർണാ മുഷ്കിൽ ഹേ.. ' ജി ജി,  പുച്ഛ ഭാവത്തോടെ 7അടി സിംഗ് atm ന്റെ ഉള്ളിലേക്ക്  ലേക്ക് കാശു എടുക്കാൻ പോയി.

ഇതിപ്പോ എത്ര നാളെന്നു പറഞ്ഞാ,ഇവിടെതെ ഈ സാഹചര്യം മാറാതെ നാട്ടിൽ പോകാൻ ലീവ് കിട്ടുകേം ഇല്ല,എല്ലായിടത്തും ജാമർ ഉള്ളതിനാൽ നാട്ടിലേക്ക് വിളിക്കാനും വഴിയില്ല,  ചന്ദ്രൻ നെടുവീർപ്പെട്ടു. സിംഗ് പോയിക്കഴിഞ്ഞപ്പോൾ അതാ വരുന്നു, വലിയ കനം ഉള്ള പെട്ടിയും തൂക്കി full equipped ആയ സൈനികൻ, മുഖത്തു ചെറിയ പരിഭ്രമം ഉണ്ട്,കണ്ടാൽ അറിയാം മ്മടെ നാട്ടുകാരൻ  മലയാളി തന്നെ,  യൂണിഫോം നിന്ന് BSF ആണെന്ന് മനസിലായി. ഒരു ചെറു ചിരി പാസ്സാക്കി ATM ന്റെ ഉള്ളിലേക്ക് നടന്നു, 2 മിനിറ്റ് കഴിഞ്ഞ് നേരെ തിരിഞ്ഞു പോലും നോക്കാതെ നടന്നു പോവുകയും ചെയ്തു.  കൈകൾ രണ്ടും ഒന്നൂടെ കൂട്ടിയുരുമ്മി ചൂട് വെച്ച് ചന്ദ്രൻ  വീണ്ടും ക്യൂബൻ ചുരുട്ടിന്റെ ബാക്കി പുറത്തെടുത്തു. 

രണ്ടാം ദിനം 
ഇങ് കേരത്തിലെ ഒരു നാട്ടു ഗ്രാമം. ദേവകിയമ്മ ചാരുകസേരയിൽ ചിന്തയിൽ മുഴുകിയിരിക്കെ പെട്ടെന്ന് ഫോൺ അടിച്ചു, പെട്ടന്ന് ചിന്തയിൽ നിന്ന് ഉണർന്നു കസേരയിൽ വെച്ചിരുന്ന കണ്ണട തുടച്ചു പെട്ടെന്ന് വെച്ച് മൊബൈൽ നോക്കിയപ്പോ  മെസ്സേജ്.. 'കൃഷ്ണ ന്റെ കുട്ടീടെ ശബ്ദം ഒന്ന് കേട്ടിട്ട് ദിവസം എത്രയായി, കാത്തോളണേ ഉണ്ണിക്കണ്ണാ ' ഫോൺ നെഞ്ചോട് ചേർത്ത് പിടിച്ചു ഒന്ന് ദീർഘശ്വാസം വിട്ട് നെടുവീർപ്പെട്ടു. 

ഏതാണ്ട് ഇന്നലത്തെ സമയത്ത് തന്നെ മ്മടെ  BSF ജവാൻ പഴയ പോലെ തന്നെ FULL EQUIPPED ആയി വന്നു പിന്നേം ATM ഇൽ കയറി രണ്ട് മിനിറ്റ് കഴിഞ്ഞു പിന്നേം പോയതു കണ്ടു ചന്ദ്രൻ അപകടം മണത്തു. ഇനി ATM ബോംബ് വെച്ച് തകർക്കാൻ സൈനിക വേഷം കെട്ടി വന്നതാകുമോ. കുറെ പൈൻ മരങ്ങളും വലിയ നീല തടാകവും ഉള്ള ഈ താഴ്‌വരയിൽ വലിയ തീവ്രവാദി ആക്രമണം ഒന്നും ഇടക്കാലത്തൊന്നും ഉണ്ടായിട്ടില്ല. ഇനി ATM നിന്ന് കാശു മോഷ്ടിക്കാൻ ആകുമോ, പക്ഷെ 2 മിനിറ്റ് കൊണ്ട് എന്തെടുക്കാൻ.ഉള്ളിൽ പരിഭ്രമം തോന്നിയെങ്കിലും atm ന്റെ ഉള്ളിലേക്ക് കയറി dust bin ലേക്ക് നോക്കി, എല്ലാം കൂടി 6  സ്ലിപ് മാത്രേ ഉളൂ.ജവാൻ വന്ന സമയത്തെ രണ്ട് സ്ലിപ് ലും നോക്കിയപ്പോ 100/- രൂപ. 100രൂപയും കൊണ്ട് BSF  ജവാൻഅതിർത്തി കാക്കാൻ പോവുന്നതെന്തിന്, ചന്ദ്രൻ തലപുകഞ് ആലോചിച്ചു, അല്ലെങ്കിൽ കാശു ആവശ്യം ഉണ്ടേൽ ഒരുമിച്ചു എടുത്താൽ പോരെ. അല്ലെങ്കിൽ ചിലപ്പോൾ യാദൃശ്ചികം മാത്രം ആവാം. ഒറ്റക്ക് തണുപ്പിൽ ഇരുന്ന് തലച്ചോറിന്റെ ചിന്ത ശേഷി അടിച്ചു പോയെന്ന് തോന്നുന്നു. ചന്ദ്രൻ പുതിയ ക്യൂബൻ ചുരുട്ട് എടുത്തു കത്തിച്ചു. 

മൂന്നാം ദിനം
'സന്ദേസെ ആതെഹേ... ' മൊബൈലിലെ പാട്ടു കേട്ട് പുകയും വിട്ടു ആസ്വദിച്ചു ഇരിക്കുന്നു ചന്ദ്രൻ. ഇനിയിപ്പോ മൊബൈൽ കൊണ്ട് ഇത് മാത്രം ഉപയോഗം ഉള്ളൂ എന്നാലും വലിയൊരു ആശ്വാസം തന്നെ. പെട്ടന്ന് ഞെട്ടി ചന്ദ്രൻ ചുരുട്ട് തറയിൽ കുതിയണച് പാട്ട് ഓഫ്‌ ചെയ്തു. അതാ വരുന്ന നമ്മുടെ bsf ജവാൻ, ഇന്നലത്തെ അതെ സമയം. കരുതലോടെ ചന്ദ്രൻ ഇന്ദ്രിയങ്ങളെ ജാഗരൂഗമാക്കി ശ്രദ്ധയോടെ ഇരുന്നു. രണ്ടു മിനിറ്റ് കഴിഞ്ഞതും ജവാൻ atm ഇൽ നിന്ന് ഇറങ്ങി അതിവേഗം നടന്നു പോകുന്നു. ഇന്ന് വേഗം ഇത്തിരി കൂടുതൽ ആണോ? 
ചന്ദ്രൻ പെട്ടന്ന് ഉള്ളിൽ കേറി ബിൻ നോക്കി, അതാ സ്ലിപ് കിടക്കുന്നു, 100/- രൂപ,. ഇത് എന്തോ തരികിട തിരിമറി തന്നെ, പോക്കറ്റിലെ. 3mm മിനി ഗൺ റീലോഡ് ചെയ്തു കത്തി അരയിൽ ഉണ്ടെന്ന് ഉറപ്പ് വരുത്തി അപായ വിസിൽ കൈയിൽ  റെഡിയാക്കി ചന്ദ്രൻ വേഗത്തിൽ ജവാന്റെ പിന്നിലൂടെ ഓടിച്ചെന്നു.bsf ജവാൻ ആണെങ്കിലും തീവ്രവാദി ആണെങ്കിലും ഒറ്റ നോട്ടത്തിൽ അറിയാം അയാൾ സർവ സജ്ജൻ ആണ്, അക്രമം ഉണ്ടായാൽ താൻ തന്നെയാവും കീഴ്പ്പെടുക.പക്ഷെ ഇനി പിന്നോട്ടില്ല.  ബൂട്ടിന്റെ ശബ്ദം കേട്ട് ജവാൻ പെട്ടന്ന് തിരിഞ്ഞു നോക്കി, അപ്പോഴേക്കും ചന്ദ്രൻ അയാളുടെ അടുത്ത എത്തുകയും ചെയ്തു. അറ്റാക്ക് ചെയ്യാൻ റെഡി ആയി, 
സർവ ധൈര്യവും സംഭരിച്ച ചന്ദ്രൻ ചോദിച്ചു 
'നിങ്ങൾ എന്തിനാണ് കുറച്ചു ദിവസം ആയി 100/- മാത്രം atm നിന്ന് എടുക്കുന്നത്?
പെട്ടെന്നുള്ള ചോദ്യത്തിൽ ഒന്ന് ഞെ

ട്ടി പരുങ്ങിയെങ്കിലും തൊപ്പി ഊരി നെടുവീർപ്പെട്ടു.ചന്ദ്രൻ ഇപ്പോഴാണ് ശരിക്കും bsf ജവാന്റെ മുഖം ശരിക്കും കണ്ടത്, കഷ്ടിച്ച് 20-22 വയസ്സ് വരും..അങ്ങനെ നോക്കി നിക്കേ ജവാൻ ഉത്കണ്ഠയേറിയ ശബ്ദത്തിൽ പറഞ്ഞു 
'എന്റെ atm അക്കൗണ്ടിന്റ്റെ മൊബൈൽ നമ്പർ നാട്ടിൽ അമ്മയുടെ മൊബൈൽ നമ്പറും ആയി ആണ് ബന്ധിപ്പിച്ചിരിക്കുന്നത്,എന്റെ ആദ്യ പോസ്റ്റിങ്ങ്‌ കിട്ടിയത് ശ്രീനഗറിലും, അമ്മയെ വിളിക്കാൻ കഴിയുകയുമില്ല.  ഇവിടു

ത്തെ ഈ അവസ്‌ഥയിൽ എന്ത് സംഭവിക്കും എന്ന പറയാൻ കഴിയാത്തതിനാൽ, എന്റെ അമ്മയെയും , എന്റെ നാടിനെയും കാത്തുകൊണ്ട് ഞാൻ ജീവിച്ചിരിപ്പുണ്ട് എന്ന് അമ്മയെ അറിയിക്കാൻ ഞാൻ 100/- വീതം എടുക്കും, അപ്പൊ അമ്മയുടെ ഫോണിൽ കാശു എടുത്തതിന്റെ മെസ്സേജ് കിട്ടും.. ' സ്തബ്ധനായി നിന്ന ചന്ദ്രന്റെ മറുപടി കേൾക്കാൻ നിൽക്കാതെ മഞ്ഞു കാറ്റു വീശുന്ന താഴ്‌വരയിലൂടെ അയാൾ നടന്നു നീങ്ങി. 
ചന്ദ്രൻ  മെല്ലെ പോക്കറ്റിൽ കൈയിട്ടു ചുരുട്ട് എടുത്ത് കത്തിച്ചു, തിരികെ പോയിരുന്നു മൊബൈലിലെ പാട്ട് ബാക്കി പ്ലേ ചെയ്തു, മുകളിലേക്ക് നോക്കി ഒരു പുക വിട്ടു. 
'കെ ഖർ കബ് ആവോഗേ, ലിഖോ കബ് ആവോഗേ.....സന്ദേസെ ആതെ ഹേ..

No comments:

Post a Comment